കോൺഗ്രസിന് തിരിച്ചടി: മീനാക്ഷി നടരാജൻ്റെ രാജ്യസഭാ നാമനിർദ്ദേശ പത്രിക തള്ളി.

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിതവും നാടകീയവുമായ തിരിച്ചടി. പാർട്ടി സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ ഇന്ന് തള്ളി. തെലങ്കാനയിലെ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. സ്ഥാനാർത്ഥി സമർപ്പിക്കേണ്ട നിർബന്ധിത രേഖകളിൽ കൃത്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗികമായി എതിർപ്പ് അറിയിക്കുകയായിരുന്നു.
ഈ നടപടി ഏകപക്ഷീയമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് പരാതി ഉന്നയിക്കും. പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരില്ലാതെ വിജയിക്കാൻ വഴിയൊരുങ്ങിയിരിക്കുകയാണ്.

ഇപ്പോൾ കേസിവേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് പ്രവർത്തകർ മീനാക്ഷിനടരാജന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ന്യുഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തിനുമുന്നിൽ ധർണ്ണ നടത്തുകയാണ് .