വജ്ര പ്രഭയിൽ കേരളീയ സമാജം ഡോംബിവ്‌ലി: ആഘോഷങ്ങൾക്ക് നാളെ(ഫെബ്രു: 21) തുടക്കം

വജ്ര പ്രഭയിൽ കേരളീയ സമാജം ഡോംബിവ്‌ലി: ആഘോഷങ്ങൾക്ക് നാളെ(ഫെബ്രു: 21) തുടക്കം

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനവും വാർഷികാഘോഷവും - വജ്ര പ്രഭ -  ഫെബ്രു: 21,22 തീയ്യതികളിൽ ഡോംബിവ്‌ലി ഈസ്റ്റിലുള്ള എംഐഡിസി ഗ്രൗണ്ടിൽ നടക്കും.

21 ശനിയാഴ്ച്ച വൈകുന്നേരം 5മണി മുതൽ പരിപാടികൾ ആരംഭിക്കും. സാംസ്‌കാരിക സമ്മേളനം ,മുൻകാല ഭരണാധികാരികളെ ആദരിക്കൽ , സംഗീത സന്ധ്യ , കേരള കലാരവം, ഫ്യുഷൻ സ്‌റ്റേഷൻ എന്നിവ അരങ്ങേറും.

22ന് ഞായറാഴ്ച്ച നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ചലച്ചിത്ര നടൻ അശോകൻ മുഖ്യാതിഥിയായിരിക്കും.ചടങ്ങിൽ കല്യാൺ എംപി ഡോ.ശ്രീകാന്ത് ശിന്ദേ, ഡോംബിവ്‌ലി എംഎൽഎ മാരായ  രവീന്ദ്രചവാൻ, രാജേഷ് മോറെ എന്നിവർ വിശിഷ്ടാഥികളായി പങ്കെടുക്കും. പ്രശസ്‌ത പിന്നണിഗായകൻ അൻവർ സാദത്ത് നയിക്കുന്ന മ്യുസിക്കൽ കോമഡിനൈറ്റും അരങ്ങേറും . സാമൂഹ്യസാംസ്‌കാരികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.