ഡൽഹി തീപ്പിടുത്തത്തിൽ 21പേർ മരിച്ചു : സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി : ഇന്ന് രാവിലെ ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്ത ദുരന്തത്തിൽ ജീവഹാനിയുണ്ടായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.മാളവ്യ നഗറിലുണ്ടായ തീപിടുത്തത്തിൽ ഉണ്ടായ ദാരുണമായ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
തെക്കൻ ഡൽഹിയിലെ മാളവ്യനഗർ പ്രദേശത്തെ 'ലെമൺ ഗ്രീൻ 'റെസ്റ്റോറന്റിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തിൽ 20പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം . 37 പേരെ അഗ്നിശമനസേനാവിഭാഗം രക്ഷപ്പെടുത്തിയിട്ടുണ്ട് .മരണപ്പെട്ടവരിൽ വിദേശികളും ഉൾപ്പെടും .നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട് . ഇതിൽ 11 പേരുടെ നില ഗുരുതരമാണ് .ഹോട്ടൽ നിർമ്മിച്ചത് ചട്ടങ്ങൾ ലംഘിച്ചാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട് . ഹോട്ടലിൽ എത്തിപ്പെടാനുള്ള റോഡുകൾ വളരെ ഇടുങ്ങിയതായതുകൊണ്ടുതന്നെ ദുരന്തം നടന്ന സ്ഥലത്തേക്ക് പെട്ടെന്ന് എത്തിച്ചേരാൻ അഗ്നിശമന സേനാവിഭാഗത്തിന് സാധിച്ചില്ലാ എന്ന് ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു .2 മണിക്കൂർ നീണ്ട കഠിനശ്രമത്തിലൂടെയാണ് അഗ്‌നിശമനവിഭാഗത്തിന് തീ അണക്കാൻ സാധിച്ചത്
സംഭവം അറിഞ്ഞയുടൻ ഡൽഹി ഫയർ സർവീസസ്, ഡൽഹി പോലീസ്, ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), സിഎടിഎസ് ആംബുലൻസ് സർവീസസ് എന്നിവ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായി ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. അവരുടെ ദ്രുത പ്രതികരണം ബാധിത പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്താനും ഒഴിപ്പിക്കാനും സഹായിച്ചതായും അവർ പറയുന്നു.
https://www.worldm.news/national/20-people-killed-in-massive--26539