ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ബംഗാൾ സ്വദേശിയെ പെരുമ്പാവൂരിൽ പിടികൂടി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ  ബംഗാൾ സ്വദേശിയെ  പെരുമ്പാവൂരിൽ പിടികൂടി

എറണാകുളം :ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പശ്ചിമബംഗാൾ സ്വദേശിയെ പെരുമ്പാവൂരിൽ വെച്ച് പോലീസ് പിടികൂടി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി രാഹുൽ ആണ് പിടിയിലായത്. പെരുമ്പാവൂർ പോലീസും പശ്ചിമബംഗാൾ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ വലയിലാക്കിയത്.കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മുർഷിദാബാദിലെ വീട്ടിൽ വെച്ച് ഭാര്യയുമായുണ്ടായ തർക്കത്തിനിടെ രാഹുൽ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം നാടുവിട്ട ഇയാൾ പെരുമ്പാവൂരിലെത്തി ഒളിവിൽ താമസിച്ചുവരികയായിരുന്നു. പ്രതി പെരുമ്പാവൂർ മേഖലയിലുണ്ടെന്ന വിവരം മുർഷിദാബാദ് പോലീസിന് ലഭിച്ചതിനെ തുടർന്ന് അവർ കേരള പോലീസിന്റെ സഹായം തേടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.