Malayali Samajam
ബോംബെ കേരളീയസമാജo വിഷു ആഘോഷം ഏപ്രിൽ 25ന്

മുംബൈ: മാട്ടുംഗ ബോംബെ കേരളീയസമാജത്തിൻ്റെ വിഷു ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ മാട്ടുംഗ കേരള ഭവനിലെ നവതി മെമ്മോറിയൽ ഹാളിൽ വെച്ച് നടക്കും .ഏപ്രിൽ 25,ശനിയാഴ്ച്ച വൈകുന്നേരം 6മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മുംബൈ ജഹാംഗീർ ആർട്ട്ഗ്യാലറി സെക്രട്ടറി കാർത്യായനി ജി മേനോൻ മുഖ്യാതിഥി ആയിരിക്കും. ഫ്‌ളവേഴ്‌സ് ടിവി -സീസൺ 5ലെ വിജയി ശിവശങ്കർ കൃഷ്‌ണയെ ചടങ്ങിൽ ആദരിക്കും.സമാജം മുഖപ്രസിദ്ധീകരണമായ വിശാലകേരളം മാസികയുടെ പ്രകാശനം ,കലാസന്ധ്യ എന്നിവ അരങ്ങേറും