കൊച്ചിൻ ബിനാലെയിൽനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചതിന് കാരണം ലൈംഗികാരോപണം

 കൊച്ചിൻ ബിനാലെയിൽനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചതിന് കാരണം  ലൈംഗികാരോപണം

എറണാകുളം :കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ്റെ സ്ഥാപകരിൽ ഒരാളും പ്രസിഡന്റുമായ പ്രശസ്‌ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി രാജിവെച്ചതിന് കാരണം  ലൈംഗികാരോപണം ആണെന്ന് സ്ഥിരീകരണം .ഫൗണ്ടേഷൻ ചെയർമാൻ വി. വേണു ഇതുസംബന്ധിച്ച പരാതി ലഭിച്ചതായും നടപടികൾ സ്വീകരിച്ചെന്നും മാധ്യമങ്ങളെ അറിയിച്ചു.

2026 ജനുവരി 14നായിരുന്നു ബോസ് കൃഷ്ണമാചാരി സ്ഥാനമൊഴിഞ്ഞത്. അന്ന് 'വ്യക്തിപരമായ  കാരണങ്ങൾ' എന്നാണ് രാജിക്ക് വിശദീകരണം നൽകിയിരുന്നതെങ്കിലു, ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് ഈ മാറ്റാമെന്നാണ്   ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് . ബിനാലെ ഫൗണ്ടേഷനിൽ ബോസ് കൃഷ്ണമാചാരിയുടെ കീഴിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നൽകിയത്. 2025 ഡിസംബർ 28ന് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് പരാതി. ജോലിയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഫോർട്ട് കൊച്ചിയിലെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.ജനുവരിയിൽ ലഭിച്ച ഈ പരാതി ഫൗണ്ടേഷൻ്റെ  ഇന്റേണൽ കമ്മിറ്റി ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങളാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെ പ്രധാന കാരണമെന്ന് ചെയർമാൻ വി. വേണു വ്യക്തമാക്കി.

 സ്വദേശികളേയും വിദേശികളേയും ആകർഷിച്ചുകൊണ്ട് ചിത്രകലയുടെ അനന്തസാധ്യതകളെ ഉപയോഗപ്പെടുത്തി, ലോകശ്രദ്ധപിടിച്ചുപറ്റിയ     കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി, 2012ലെ ആദ്യ ബിനാലെ മുതൽ അതിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്.ബിനാലെയുടെ മറ്റൊരു സ്ഥാപകനായിരുന്ന റിയാസ് കോമുവിനും സമാനമായ ലൈംഗികാരോപണങ്ങളെത്തുടർന്ന് 2018ൽ ഫൗണ്ടേഷനിൽ നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു.സ്ഥാപകരായ രണ്ടുപേർക്കും ലൈംഗികാരോപണങ്ങളെത്തുടർന്ന് പടിയിറങ്ങേണ്ടി വന്നത് ബിനാലെയുടെ പ്രതിച്ഛായക്ക് തന്നെ വലിയ തിരിച്ചടിയായിട്ടുണ്ട്.