ഐപിഎൽ 2026-മികച്ച ബാറ്റിങ്ങോടെ ബട്‌ലര്‍, എന്നിട്ടും മികച്ച സ്കോര്‍ കണ്ടെത്താതെ ഗുജറാത്ത്

ന്യൂ ചണ്ഡിഗഡ്: ഐപിഎൽ പോരാട്ടത്തിൽ സായ് സുദർശൻ, ശുഭ്മൻ ഗിൽ, ജോസ് ബട്‌ലർ എന്നിവരുടെ ബാറ്റിങ് കരുത്തിൽ മികച്ച സ്കോറിലേക്ക് ഗുജറാത്ത് ടൈറ്റൻസ് കുതിക്കുമെന്നും കരുതിയെങ്കിലും സാധ്യമായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്.ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 27 പന്തിൽ നിന്ന് 6 ഫോറുകൾ ഉൾപ്പെടെ 39 റൺസെടുത്ത് പുറത്തായി. ചഹലിന്‍റെ പന്തിൽ കോണലിയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. മറ്റൊരു ഓപ്പണറായ സായ് സുദർശൻ 13 റൺസെടുത്ത് മാർക്കോ യാൻസന്‍റെ പന്തിൽ പുറത്തായി.തുടർന്ന് ക്രീസിലെത്തിയ ജോസ് ബട്‌ലറും ഗ്ലെൻ ഫിലിപ്സും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ബട്‌ലർ 30 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. 17 പന്തിൽ 25 റൺസെടുത്ത ഫിലിപ്സിനെ വൈശാഖ് പുറത്താക്കി. അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദർ 5 പന്തിൽ 7 റൺസുമായി ബട്‌ലർക്ക് മികച്ച പിന്തുണ നൽകി. അച്ചടക്കത്തോടെ പന്തെറിഞ്ഞ മാർക്കോ യാൻസൻ, ചഹൽ, വൈശാഖ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഗുജറാത്ത് ടൈറ്റൻസിന്‍റെ ഈ പോരാട്ടം ആരാധകർക്ക് ആവേശം പകരുന്നതായിരുന്നു. ബട്‌ലറുടെ പക്വതയാർന്ന ഇന്നിങ്സും ഗില്ലിന്‍റെ വെടിക്കെട്ട് തുടക്കവുമാണ് സ്കോർ ഉയർത്തുന്നതിൽ നിർണായകമായത്.