സ്വന്തം ജ്യോതിഷിയെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സ്വന്തം ജ്യോതിഷിയെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ച് മുഖ്യമന്ത്രി വിജയ്. ദീര്‍ഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേഷങ്ങളും നിര്‍ദേശങ്ങളും നല്‍കിയ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി.തമിഴ്‌നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേല്‍. വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തില്‍ ഇദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ വെട്രിവേല്‍ വിജയ്‌യുടെ വിജയം പ്രവചിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ സമയം പോലും തീരുമാനിച്ചതിന് പിന്നിൽ വെട്രിവേലിൻ്റെ ഇടപെടലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യം സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത് ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു. വെട്രിവേലിൻ്റെ നിർദേശ പ്രകാരം ഇത് രാവിലെ പത്ത് മണിയിലേക്ക് മാറ്റുകയായിരുന്നു. മുഹൂർത്തം നോക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങെന്നും റിപ്പോർട്ടുകൾ പറയുന്നു.