Malayali Samajam
'അതിജീവനക്കാറ്റ്' മീരാറോഡിൽ

മുംബൈ : മുംബൈയുടെ വിവിധ വേദികളിൽ അവതരണം നടന്നുകൊണ്ടിരിക്കുന്ന 'ആദം തിയേറ്റേഴ്‌സി'ൻ്റെ അമ്പത്തിമൂന്നാമത് നാടകം 'അതിജീവനക്കാറ്റ്' മീരാറോഡിൽ അരങ്ങേറും .കേരളസംസ്‌കാരിക വേദിയും മുംബൈ ആദംതിയേറ്റേഴ്‌സും സംയുക്തമായാണ് അവതരണം ഒരുക്കുന്നത് . ഏപ്രിൽ 26,വൈകുന്നേരം 6.30ന് മീരാറോഡ് ശാന്തിപാർക്കിലുള്ള സെന്റ്. സേവിയേഴ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് അരങ്ങ്.നാടകാവതരണത്തോടനുബന്ധിച്ച് മുംബൈയിലെ പ്രമുഖ നാടകപ്രവർത്തകനും കവിയും ചിത്രകാരനുമായ പവിത്രൻ കണ്ണപുരം , ആദം തിയേറ്റേഴ്സ് അംഗവും നാടക -ചലച്ചിത്ര നടനുമായ ദേവദാസൻ ചെറവത്ത് , ബാല സിനിമാതാരം ദേവനന്ദൻ ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിക്കും.
വിവരങ്ങൾക്ക് :9920228072,9821427733,9890553662