അണുശക്തിനഗറിൽ അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം

അണുശക്തിനഗറിൽ അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം

മുംബൈ: അണുശക്തിനഗറിലെ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിൻ്റെ(TTFAC) ആഭിമുഖ്യത്തിൽ അഞ്ചു മലയാള പുസ്തകങ്ങൾ  പ്രകാശനം ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളായ  എം. വിജയൻ പിള്ളയുടെ 'തുറന്നടഞ്ഞ വാതിൽ' (ചെറുകഥാസമാഹാരം), പി. വിശ്വനാഥൻ്റെ  'ഏകാന്തവാസ്' (ചെറുകഥാസമാഹാരം), മായാദത്തിൻ്റെ 'ആകാശമോഹങ്ങൾ' (കവിതാ സമാഹാരം), 'കാഴ്ചകൾ കാഴ്ചപ്പാടുകൾ' (ലേഖന സമാഹാരം), ശ്രീപ്രസാദ് വടക്കേപ്പാട്ടിൻ്റെ  'ഇരുണ്ട ഓക്സിജൻ' (ശാസ്ത്രലേഖന സമാഹാരം) എന്നിവയാണ് പ്രകാശിപ്പിക്കപ്പെടുന്ന പുസ്തകങ്ങൾ. ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് അണുശക്തിനഗറിലെ 'ഇന്ദ്രധനുഷ് 'സാംസ്‌കാരിക സമുച്ചയത്തിൽ നടക്കുന്ന പരിപാടിയിൽ പുസ്തകങ്ങളുടെ പരിചയപ്പെടുത്തലും ആശംസാ പ്രസംഗങ്ങളും ഉണ്ടായിരിക്കും. മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും പ്രകാശനച്ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ്  പ്രസിഡന്റ്  ജിൽജു രതീഷ് അറിയിച്ചു. 

 വിവരങ്ങൾക്ക് : ആർ. പ്രദീപ് (TTFAC ലൈബ്രേറിയൻ)- 8356084181