സൗജന്യ തൈറോയിഡ് പരിശോധന ക്യാമ്പും നോർക്കാ ഐഡി അംഗത്വ ക്യാമ്പും

സൗജന്യ തൈറോയിഡ് പരിശോധന ക്യാമ്പും നോർക്കാ ഐഡി അംഗത്വ ക്യാമ്പും

അക്കോള: ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെല്ലിന്റെയും അക്കോള മലയാളി സമാജത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ തൈറോയിഡ് പരിശോധന ക്യാമ്പ് മെയ് 3ന് നടക്കും.ജറ്റാർപേട്ട് റോഡിലുള്ള ഹോളി ക്രോസ് കോൺവെൻ്റ് സ്കൂളിൽ രാവിലെ 8 മുതൽ 11 മണിവരെ ക്യാമ്പ് നടക്കും.ക്യാമ്പിൽ T3, T4, TSH എന്നിവയ്ക്കൊപ്പം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ പരിശോധനയും സൗജന്യമായി ലഭ്യമാകും. കൂടാതെ, ആവശ്യക്കാർക്ക് മറ്റ് രക്തപരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്താനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, കൂടുതൽ ആളുകൾക്ക് പങ്കെടുക്കുന്നതിനായി താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നോർക്കാ ഐഡി എടുക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ ആരംഭിച്ച  ആരോഗ്യ പദ്ധതി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. വിവിധ സംഘടനകളുടെയും മലയാളി സമാജങ്ങളുടെയും സഹകരണത്തോടെ പദ്ധതി ഒരു ജനകീയ ആരോഗ്യ പ്രസ്ഥാനമായി വളർന്നതായി സംഘാടകർ അറിയിച്ചു.

ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

 രാജീവ് പണിക്കർ (സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഫെയ്മ മഹാരാഷ്ട്ര) – 9922990088

മനു രാജൻ (വെൽഫെയർ സെൽ, അമരാവതി സോണൽ കമ്മിറ്റി) – 9923244100

മനോജ് ഫിലിപ്പ് (സെക്രട്ടറി, അക്കോള മലയാളി സമാജം) – 9822564158

 ബാബു ഐപ്പ് ചിറക്കാട് (ജോയിന്റ് കൺവീനർ, അമരാവതി സോണൽ കമ്മിറ്റി) – 8530360653

 ജനാർദ്ദനൻ നായർ (പ്രസിഡന്റ്, അക്കോള മലയാളി സമാജം) – 9823035755

അഡ്വ. തുഷാര പിള്ള (ട്രഷറർ, അക്കോള മലയാളി സമാജം) – 8983678108

ഷൈൻ പാലമൂട്ടിൽ (ചെയർമാൻ, ഫെയ്മ മഹാരാഷ്ട്ര  വെൽഫെയർ സെൽ) – 9422181409

 ജോൺസൺ കെ.വി(കൺവീനർ ഫെയ്മ മഹാരാഷ്ട്ര  വെൽഫെയർ സെൽ +919561073020)