ഗാലറി ഏകാമിയുടെ വാർഷിക കലാപ്രദർശനം ഏപ്രിൽ 18ന് ആരംഭിക്കും
കണ്ണൂർ : പ്രമുഖ ആർട്ട് ഗാലറിയായ 'ഗാലറി ഏകാമി' നാലാം വർഷത്തേക്ക് കടക്കുന്നതിനോടനുബന്ധിച്ച് നടത്തുന്ന ഗ്രൂപ്പ് ഷോ Thresholds of Transition (പരിവർത്തനത്തിന്റെ പടിവാതിൽ ) ഏപ്രിൽ 18 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും. പ്രമുഖ സിനിമാ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ ഉദ്‌ഘാടനചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രമുഖ ചിത്രകലാകാരും നിരൂപകരും കലാസ്വാദകരും പങ്കെടുക്കും. ഉദ്‌ഘാടനത്തിനുശേഷം മൃണാളിനി മനോജിൻ്റെ സിത്താർ കച്ചേരിയും നടക്കും .

ഇന്ത്യൻ സമകാലിക കലയിലെ വിവിധ തലമുറകളെയും പ്രവണതകളെയും പ്രതിഫലിപ്പിക്കുന്ന ഈ പ്രദർശനത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 27 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. അക്കിത്തം നാരായണൻ , സി. ഡഗ്ലസ്, പി. ഗോപിനാഥ്, ആർ.എം പളനിയപ്പൻ , വത്സൻ കൂർമ്മ കൊല്ലേരി (ശില്പി), രത്നാകർ ഓജ്ജ , ഓം സൂര്യ , അജി വി.എൻ , ഹരീന്ദ്രൻ ചാലാട്, ശശികുമാർ കതിരൂർ , വർഗ്ഗീസ് കളത്തിൽ , ബാര ഭാസ്കരൻ , ജോർജ്ജ് മാർട്ടിൻ , ജഹാംഗീർ ജനി, അനിൽ തമ്പായി, ബീന പി.വി, ലിയോൺ കെ.എൽ , മധു വേണുഗോപാലൻ , മിബിൻ , പ്രദീപ് കുമാർ , കെ. പി.സതീഷ് കുമാർ.എം.കെ, എസ് . സുദയദാസ്, സുധീഷ് കെ, ജിഗേഷ് കുമാർ (ശില്പി), സബിത കടന്നപ്പള്ളി (ഇൻസ്റ്റലേഷൻ ), സനുൽ കുട്ടൻ (ശില്പി), വിനു വി.വി (ശില്പി) എന്നിവരാണ് ഈ പ്രദർശനത്തിൻ്റെ ഭാഗമാകുന്നത്. നാലാം വത്സരത്തിലേയ്ക്ക് കടക്കുന്ന ഗാലറി ഏകാമി ഒരുക്കുന്ന പന്ത്രണ്ടാമത് പ്രദർശനമാണിത് .

വടക്കൻ കേരളത്തിൻ്റെ കലാഭൂപടത്തിൽ ഇടം നേടിയ ഗാലറിയുടെ ഈ വാർഷികപ്രദർശനം ഇന്ത്യൻ സമകാലിക കലയുടെ ഒരു നേർച്ചിത്രമാണെന്നും ഇന്ത്യൻ ചിത്ര-ശില്പകലയുടെ മാറിക്കൊണ്ടിരിക്കുന്ന തലങ്ങളെ അർത്ഥവത്തായിപ്രതിനിധീകരിക്കുന്ന ഒന്നാണെന്നും സംഘാടകർ പറഞ്ഞു .മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്ന് ഗ്യാലറി മാനേജിങ് പാർട്ണർ മഹേഷ് ഒറ്റച്ചാലിൽ അറിയിച്ചു .

വിലാസം :
Gallery Ekami,
1st Floor,
Mahatma Mandiram,
South Bazar,
Kannur - 670002
Keralam.
M - +91 96338 57728


