അങ്കവും കാണാം പാട്ടും കേട്ട് നാടൻ രുചിയറിയാം നാട്ടുവർത്തമാനവും പറയാം : സീവുഡ്‌സിൽ ഗ്രാമചന്ത നാളെ

മുംബൈ: നവിമുംബൈയിലെ സീവുഡ്‌സിലെ സെക്ടർ 48 ലെ ഗണേശ് മൈതാൻ നാളിത് വരെ കാണാത്ത മലയാളി ചന്തം തുടിക്കുന്ന ഗ്രാമചന്തക്കായി ഒരുക്കങ്ങൾ തുടങ്ങി.നാളെ (ജൂൺ 6) വൈകുന്നേരം വൈകിട്ട് നാലര മുതൽ ഒമ്പതര വരെയാണ് സീവുഡ്‌സ് മലയാളി സമാജം സംഘടിപ്പിക്കുന്ന ഗ്രാമചന്ത.ഗ്രാമചന്തയുടെ പോസ്റ്റർ , തുണി സഞ്ചിഎന്നിവയുടെ അനാവരണം നടന്നു .ചന്തയൊരുങ്ങുന്ന ഗണേശ് മൈതാനത്തിൽ ഡോ നിമ മോഹൻ സമാജം പ്രവർത്തകയായ സിന്ധു സുനിലിന് നൽകിയാണ് തുണി സഞ്ചിയുടെ വിതരണോദ്ഘാടനം നടത്തിയത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു തുണി സഞ്ചികളുടെ വിതരണം.
ഗ്രാമച്ചന്തയിലെ സവിശേഷമായ ഒരുകാഴ്ചയായിരിക്കും 'പൊന്ന്യത്തങ്കം' മാതൃകയിൽ ഒരുക്കുന്ന അങ്കത്തട്ടും കളരി അഭ്യാസങ്ങളും. പഴമയെ പുനർസൃഷ്ട്ടിക്കുന്ന പീടികകളും ഭക്ഷണശാലകളും ഭാഗ്യക്കുറിയും പഞ്ചഗുസ്‌തിയും കുളിക്കടവും തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമക്കാഴ്ചകളും അന്യഭാഷക്കാരേയും ത്രസിപ്പിക്കും .കോലുമിഠായും കപ്പയും കഞ്ഞിയും പായസവും ബിരിയാണിയും തുടങ്ങി നിരവധി നാടൻ ഭക്ഷണങ്ങൾ ഗ്രാമചന്തക്ക് രുചികൂട്ടും.വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിൽ ശ്രദ്ധേയമായ സീവുഡ്‌സ് മലയാളി സമാജം അതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിനോടനുബന്ധിച്ചാണ് പഴമയുടെ മധുരം വിളമ്പി അതിവിപുലമായ ഗ്രാമചന്ത നാളെ ഒരുക്കുന്നത്
വിവരങ്ങൾക്ക് :📞 Shashi Nair – 9967063280, PGR Nair – 9004470324