19-ാംവർഷവും നൂറുമേനി വിജയം കൊയ്ത് ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ്,ഡോംബിവ്‌ലി

മുംബൈ : 2026 ലെ മഹാരാഷ്ട്ര ഹയർ സെക്കൻഡറി ബോർഡ് പരീക്ഷയിൽ 19-ാംവർഷവും 100% വിജയത്തിളക്കത്തിൽ ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ്,ഡോംബിവ്‌ലി. സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ പരീക്ഷയെഴുതിയ 234 വിദ്യാർത്ഥികളും മികച്ചവിജയം സ്വന്തമാക്കിയപ്പോൾ ഇതിൽ 68 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.
കൊമേഴ്‌സ് വിഭാഗത്തിൽ സിമ്രാൻ മനോജ്‌കുമാർ ഭഗത് (93.33%) ഒന്നാം സ്ഥാനവും ഗൗരംഗി രതീഷ് നായർ (90.17%) രണ്ടാം സ്ഥാനവും അഥർവ പ്രസാദ് കോഷെ (90.00%) മൂന്നാം സ്ഥാനവും നേടി. സയൻസ് വിഭാഗത്തിൽ നീഹാരിക മനീഷ് നായർ (90.67%) ഒന്നാം സ്ഥാനവും യാഷ് രമേശ് കദം (85.33%) രണ്ടാം സ്ഥാനവും നേടി. പ്രണവ് ജയന്ത് കാംബലെ (85.33%), മായങ്ക് ആശിഷ് ശുക്ല (84.50%) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
കഴിഞ്ഞ 19 വർഷമായി ആവർത്തിക്കുന്ന ഈ മികച്ചവിജയത്തിനുപിന്നിൽ അധ്യാപകരുടെ സമർപ്പിതമായ പരിശ്രമവും വിദ്യാർത്ഥികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയുമാണെന്ന് സ്ഥാപനത്തിൻ്റെ ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡും പ്രിൻസിപ്പൽ ബിജോയ് ഉമ്മനും അഭിമാനത്തോടെ പ്രതികരിച്ചു.
ഈ നേട്ടത്തോടെ, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പഠനരംഗത്തുള്ള സമഗ്രമായ വികസനവും നൽകുന്നതിൽ പ്രതിജ്ഞാബദ്ധമായ, മേഖലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന് എന്ന ഖ്യാതി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ഒരിക്കൽകൂടി ശക്തിപ്പെടുത്തുകയാണ് .