ഹോങ്കോങ് ടീം കേരളത്തിലെത്തി : ഇന്ത്യ- ഹോങ്കോങ് പോരാട്ടം മാർച്ച് 31-ന്

ഹോങ്കോങ് ടീം കേരളത്തിലെത്തി  : ഇന്ത്യ- ഹോങ്കോങ് പോരാട്ടം മാർച്ച് 31-ന്

എറണാകുളം : എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനായി ഹോങ്കോങ് ടീം കൊച്ചിയിലെത്തി.  നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ എത്തിയ ടീമിന് ആരാധകർ സ്വീകരണം നൽകി. മാർച്ച് 31-ന് വൈകുന്നേരം 7 മണിക്ക് ആണ് ഇന്ത്യ- ഹോങ്കോങ് പോരാട്ടം. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നീലക്കടലാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.

കൊച്ചി സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ കേരള ഫുട്ബോൾ അസോസിയേഷൻ  അടച്ചു. ഇതോടെ മത്സരം നടക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയതായി കെഎഫ്എ അധ്യക്ഷൻ നവാസ് മീരാൻ വ്യക്തമാക്കി.

പ്രതിസന്ധി ഉണ്ടാകാൻ കാരണമായത് :

സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ (Greater Cochin Development Authority) മൂന്ന് ലക്ഷം രൂപയും 25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും  ചോദിച്ചതാണ് കളി നടക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഉടലെടുക്കാൻ  കാരണമായത് .കെഎഫ്എ ആണ് മത്സം സംഘടിപ്പിക്കുന്നതെങ്കിലും ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പിന്നാലെയാണ് പ്രതിസന്ധി വന്നത്.

മുൻകൂറായി പണമടയ്ക്കണമെന്ന നിലപാടിൽ  ജിസിഡിഎ ഉറച്ചു നിന്നതോടെ വിഷയം സങ്കീർണമായി മാറി . മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യൻ ടീമിൻ്റെ വാർത്ത സമ്മേളനത്തിനു ജിസിഡിഎ അനുമതിയും നിഷേധിച്ചു. പരിശീലകൻ ഖാലിദ് ജമീൽ ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞു. സെക്യൂരിറ്റി ഡിപ്പോസിറ്റിൻ്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഏറെ നേരെ കാത്തു നിന്ന ടീം മടങ്ങുകയായിരുന്നു.

നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മത്സരത്തിലെ അനിശ്ചിതത്വത്തിനു വിരാമമാകുന്നത് .സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ കേരള ഫുട്ബോൾ അസോസിയേഷൻ അടച്ചു. ഇതോടെയാണ്  മത്സരം നടക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയതായി കെഎഫ്എ അധ്യക്ഷൻ നവാസ് മീരാൻ അറിയിച്ചത്  . പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.