സിപിഐയുടെ ആവശ്യം അറിയില്ലെന്ന് എംഎ ബേബി

സിപിഐയുടെ  ആവശ്യം അറിയില്ലെന്ന് എംഎ ബേബി

ന്യുഡൽഹി : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ ആവശ്യം അറിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ബിനോയ് വിശ്വം പറഞ്ഞത് അറിയില്ലെന്നും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും എംഎ ബേബി പറഞ്ഞു. കേരളത്തിലെ ഫലം വിലയിരുത്തൽ അവസാനിച്ചിട്ടില്ല, നാളെയും യോഗം തുടരും. പ്രതിപക്ഷ നേതൃസ്ഥാനം പിബിയിൽ ചർച്ചയായിട്ടില്ലെന്നും എംഎ ബേബി പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് ആരെന്ന് നാളെ അറിയുമോ എന്ന ചോദ്യത്തിന് ബേബി മറുപടി പറഞ്ഞില്ല. കേരളത്തിലേത് വലിയ തോൽവി ആണെന്നതിൽ സംശയം ഇല്ലെന്നും ബേബി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സിപിഐ ആവശ്യപ്പെടുന്ന വിഷയം അറിഞ്ഞിട്ടേ ഇല്ലെന്നാണ് ജനറൽ സെക്രട്ടറിയുടെ മറുപടി എന്നതാണ് ശ്രദ്ധേയം.

https://www.worldm.news/national/failure-is-a-loving-warning--25646