മലയാളം മിഷൻ മഹാഡ്-കാമോഠേ മേഖല പൊതുയോഗം നടന്നു

മുംബൈ: മലയാളം മിഷൻ മഹാഡ്-കാമോഠേ മേഖലയുടെ പൊതുയോഗം ഖാന്ദാ കോളനിയിലെ ബാൽഗ്രാം മഹാരാഷ്ട്ര ഹാളിൽ വച്ച് നടന്നു.. മേഖല പ്രസിഡണ്ട് ജയനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത്, ചാപ്റ്റർ വൈസ് പ്രസിഡൻ്റ് രാജശ്രീ മോഹൻ എന്നിവർ ചാപ്റ്ററിൻ്റെ ഭാഗത്ത് നിന്നും നിരീക്ഷകരായി യോഗത്തിൽ പങ്കെടുത്തു.

മേഖല സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. മേഖല കൺവീനർ നിഷ പ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗോകുൽ ദാസ് (MKNS), ഉണ്ണികൃഷ്ണൻ (MMAK) എന്നിവർ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചതായി അഭിപ്രായം രേഖപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത മറ്റ് അംഗങ്ങളും അഭിപ്രായത്തെ പിന്താങ്ങി. രാജശ്രീ മോഹൻ, രാമചന്ദ്രൻ മഞ്ചറമ്പത്ത് എന്നിവർ പ്രവർത്തന റിപ്പോർട്ടിനെ വിലയിരുത്തി സംസാരിച്ചു. മഹാഡ് മലയാളി സമാജത്തിൽ നിന്നും ബൈനു പി ജോർജ്ജ്, പുതിയ പഠനകേന്ദ്രമായ 'മാരത്തോൺ മലയാളി അസോസിയേഷൻ' പ്രതിനിധികളായ പ്രതാപ് നായർ, സൈജു നായർ എന്നിവർ ക്ലാസ്സുകളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.
തുടർന്ന് പുതിയ മേഖല കമ്മിറ്റി രൂപീകരണം നടന്നു. ഓരോ സംഘടനയിൽ നിന്നുമുള്ള പഠന കേന്ദ്രം കൺവീനർമാരേയും അധ്യാപക പ്രതിനിധികളേയും നിശ്ചയിച്ച ശേഷം മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു. വി. ഗോകുൽ ദാസ് (മേഖല പ്രസിഡണ്ട്), കുഞ്ഞുമോൻ ജോസഫ് (വൈസ് പ്രസിഡണ്ട്), വിനോദ് കുമാർ വി. കെ (സെക്രട്ടറി), രമേശൻ പി. സി (ജോയിൻ്റ് സെക്രട്ടറി), ജയനാരായണൻ (ട്രഷറർ) എന്നിവരെ മഹാഡ്-കാമോഠേ മേഖലയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു . മേഖല കൺവീനർ നിഷ പ്രകാശ് നന്ദി പറഞ്ഞു .
