മലയാളം മിഷൻ കല്യാൺ - ബദലാപൂർ മേഖല പൊതുയോഗം നടന്നു

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ കല്യാൺ-ബദലാപൂർ മേഖലയുടെ പൊതുയോഗംഅംബർനാഥ് കേരള സമാജം കാര്യാലയത്തിൽ വച്ച് നടന്നു. പ്രേമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി ടി.വി രതീഷ് സ്വാഗതം പറഞ്ഞു . മേഖലയിലെ പഠനകേന്ദ്രങ്ങളായ ബദലാപ്പൂർ- കൂൽഗാവ് സമാജത്തിന്‍റെരണ്ട് പഠനകേന്ദ്രങ്ങളിലെയും അംബർനാഥ് കേരള സമാജത്തിന്‍റെ കീഴിലുള്ള രണ്ട് പഠനകേന്ദ്രങ്ങളിലെയും അംബർനാഥ് ശ്രീ നാരായണ മന്ദിര സമിതി, ഉല്ലാസ്നഗർ- ഉല്ലാസ് ആർട്സ് ആൻ്റ് വെൽഫെയർ അസ്സോസിയേഷൻ, ഉല്ലാസ് നഗർ ശ്രീ നാരായണ മന്ദിര സമിതി, കല്യാൺ ഈസ്റ്റ് സെൻട്രൽ കേരള സമാജം എന്നീ പഠന കേന്ദ്രങ്ങളിലെയും അദ്ധ്യാപകരും പഠനകേന്ദ്ര കമ്മിറ്റി അംഗങ്ങളും പൊതു യോഗത്തില്‍ പങ്കെടുത്തു.
മേഖല കോഡിനേറ്റർ സിന്ധു വിജയൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. മുംബൈ ചാപ്റ്റർ പ്രസിഡൻ്റ് ആർ.ഡി ഹരികുമാർ ചാപ്‌റ്ററില്‍ നിന്നുള്ള നീരീക്ഷകനായിരുന്നു. പഠനകേന്ദ്ര ങ്ങളിലെ പ്രതിനിധികള്‍ അതാതു പഠനകേന്ദ്രത്തിന്‍റെ പ്രവർത്തന റിപ്പോര്‍ട്ട് യോഗത്തിൽ അവതരിപ്പിച്ചു.അംഗങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കും സംശയങ്ങൾക്കും ആർ.ഡി. ഹരികുമാർ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. തുടര്‍ന്ന്, 2026 -2028 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡന്റായി ഹരീഷ് ചാണശ്ശേരിയെയും, സെക്രട്ടറിയായി ടി. വി. രതീഷിനെയും തിരഞ്ഞെടുത്തു. ജിനേഷ് നന്ദി പറഞ്ഞു.