മലയാളം മിഷൻ മീരാ-വസായ് മേഖല പൊതുയോഗം നടന്നു

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിലെ മീരാ-വസായ് മേഖലയുടെ പൊതുയോഗം മീരാ റോഡിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളില്‍ നടന്നു. മേഖല പ്രസിഡണ്ടിൻ്റെ അഭാവത്തിൽ രവി കെ.ആർ പോതുയോഗൽ അധ്യക്ഷO വഹിച്ചു . ഷൈനി ടീച്ചർ സ്വാഗതംപറഞ്ഞു . മുംബൈ ചാപ്റ്റർ നിരീക്ഷകനായി ചാപ്റ്റര്‍ പ്രസിഡന്റ്‌ആർ. ഡി. ഹരികുമാർ പങ്കെടുത്തു.മീരാ റോഡ് മലയാളി സമാജം പഠന കേന്ദ്രത്തിന്‍റെ പ്രതിനിധികളായി മൂന്ന് പേരും, ബി.എം.എസ് കാശിമീര പഠന കേന്ദ്രം പ്രതിനിധികളായി 6 പേരും, എസ്. എന്‍.എം.എസ് പഠനകേന്ദ്രം പതിനിധികളായി 4 പേരും, വസായ് ഈസ്റ്റ് പഠന കേന്ദ്രം പ്രതിനിധികളായി 3 പേരും, ഭയന്ദർ പഠന കേന്ദ്രം പ്രതിനിധിയായി ഒരാളും, വസായ് വെസ്റ്റ് പഠന കേന്ദ്രം പ്രതിനിധിയായി ഒരാളും, നയ്ഗാവ് പഠന കേന്ദ്രം പ്രതിനിധികളായി 6 പേരും പൊതുയോഗത്തിൽ സംബന്ധിച്ചു.തുടര്‍ന്ന് പഠന കേന്ദ്രം പ്രതിനിധികള്‍ അതാത് പഠനകേന്ദ്രത്തിൻ്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത യെക്കുറിച്ചും സംസാരിച്ചു. ഷൈനി ടീച്ചർ ബി.എം.എസ് കാശ്മീര പഠന കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ക്ലസ്റ്റർ മീറ്റിംഗ് നടക്കാത്തതിന്‍റെ പോരായ്മ ചൂണ്ടിക്കാട്ടി. എം എസ് ദാസ് മിരാറോഡ് പഠനകേന്ദ്രത്തിൽ ക്ലാസ്സുകൾ കുഴപ്പമില്ലാതെ നടക്കുന്നുണ്ടെന്ന് പറഞ്ഞു. മിഴി ആപ്പിൽ ഹാജര്‍ ചേർക്കാൻ സാധിക്കാത്തതിൻ്റെ കാരണത്തെ കുറിച്ച് സംസാരിച്ചു. കുട്ടികളുടെ കൊഴിഞ്ഞു പോക്ക് പ്രശ്‌നമാണെന്നും പറഞ്ഞു. വിജയ മണി എസ്.എന്‍.എം.എസ് പഠനകേന്ദ്രത്തെക്കുറിച്ച് സംസാരിച്ചു. ക്ലാസുകൾ നന്നായി നടക്കുന്നുണ്ടെന്ന് അറിയിച്ചു. ഭയന്ദർ പഠന കേന്ദ്രത്തിൽ മലയാളം മിഷൻക്ലാസുകള്‍ മുൻകാലങ്ങളിൽ രണ്ടു സ്ഥലതായി നടന്നിരുന്നു എന്നും ഇനിയും നന്നായി കൊണ്ടുപോകാൻ ശ്രമിക്കും എന്ന് ബാബു മാത്യു പറഞ്ഞു.
ചാപ്റ്റര്‍ പ്രസിഡന്റ് ആർ ഡി ഹരികുമാർ മുൻപോട്ടുള്ള പ്രവർത്തങ്ങളെകുറിച്ച് വിശദീകരിച്ചു. ഊര്‍ജ്ജസ്വലമായ നേതൃത്വമുള്ള മേഖലയാണ് മീരാ-വസായ് മേഖലയെന്നും രക്ഷിതാക്കളെയും കുട്ടികളെയും കാര്യങ്ങൾ മനസ്സിലാക്കിച്ച് മുന്നോട്ട് കൊണ്ടു വരണമെന്നും, അധ്യാപകരും പഠനകേന്ദ്രം കമ്മറ്റി അംഗങ്ങളും മലയാളം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ലസ്റ്റർ മീറ്റിംഗ് അത്യാവശ്യമാണെന്നും നാസിക്കില്‍ സംഘടിപ്പിച്ച ക്യാമ്പുപോലെ കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖല പ്രസിഡന്റായി ഷീജ മാത്യുവും മേഖല സെക്രട്ടറിയായി വിനോദ് നായരും തിരഞ്ഞെടുക്കപ്പെട്ടു. എം എസ് ദാസ് നന്ദി പറഞ്ഞു.