കരിയും കരിമരുന്നും നിരോധിക്കേണ്ടതുണ്ടോ ?

കരിയും കരിമരുന്നും നിരോധിക്കേണ്ടതുണ്ടോ ?

"കരി രണ്ടും അരുത്" - ശ്രീനാരായണ ഗുരു.

മോഹൻ സി നായർ 

തൃശൂരിൽ വെടിക്കെട്ട് പുരയിലെ അപകടം ദുരന്തത്തിൻ്റെ നേർക്കാഴ്ചയായി മാറി. ദുരന്തത്തിന് കാരണമാകുന്ന കരിയും കരിമരുന്നും നിരോധിക്കേണ്ടതുണ്ടോ ?. എന്നാൽ അതാദ്യമായി ചിന്തിക്കേണ്ടത് ഉത്സവത്തിന്റെ സംഘാടകർ തന്നെയാണ്. ഉത്സവം എന്നാൽ ആഘോഷം എന്ന് മാത്രമാണ് അർത്ഥം. മനുഷ്യ ജീവിതങ്ങളെ ഹോമിച്ചുകൊണ്ട് എന്താഘോഷമാണ് നടത്തേണ്ടത് ?.

ഇതിന് മുൻപ് നൂറിലേറെ ആളുകൾ കൊല്ലപ്പെട്ട വെടിക്കെട്ടപകടം ഉണ്ടായത് പത്തു വർഷങ്ങൾക്ക് മുൻപാണ്. ആന ഇടഞ്ഞത് മൂലം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 87 പേര്‍ മരിച്ചു. കൊലക്കേസിന്റെ പേരിൽ എറണാകുളം ജില്ലയിൽ വിലക്ക് നേരിടുന്ന ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പൈതൃകജീവിയായി (Heritage Animal) പ്രഖ്യാപിച്ചിട്ടുള്ള ആനകളെ പൂരത്തിനും ഉത്സവത്തിനും എഴുന്നള്ളിപ്പിക്കരുതെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പറഞ്ഞിട്ടുണ്ട്. ദേവസ്വത്തിന്റെ ആനകളെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുന്നത് ഘട്ടം ഘട്ടമായി അവസാനിപ്പിക്കണം എന്നാണ് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുള്ളത്. പുകവലി ആരോഗ്യത്തിന് ഹാനികരമെന്നും, മദ്യം വിഷമാണ് എന്നും എഴുതി കാണിച്ചാലും അത് മനസ്സിലാക്കാത്തവർക്ക് ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ കാണേണ്ടിവരും. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ ഇതൊക്കെ ചർച്ചാ വിഷയങ്ങളാകൂ. അപകടം നടക്കുന്ന സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് മരണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്.അന്തരീക്ഷ മലിനീകരണം, മനുഷ്യർക്കും മൃഗങ്ങൾക്കും ഭീഷണിയാകുന്ന ശബ്ദ ശല്യം, നിരവധി നരബലികൾ, ഇതിനെല്ലാം കാരണമാകുന്ന ഇത്തരം വിനോദോപാദികൾ ചെറിയ സന്തോഷം നൽകി പകരം വലിയ ദുരന്തം തരുന്നവയാണ്. 


Mohan c Nair

7395901699