Latest News
കല്യാൺ ഭജൻ സമാജിൻ്റെ ആഭിമുഖ്യത്തിൽ ആധ്യാത്മിക പ്രഭാഷണം

മുംബൈ : കല്യാൺ ഭജൻ സമാജിൻ്റെ ആഭിമുഖ്യത്തിൽ അയ്യപ്പ ക്ഷേത്രാങ്കണത്തിൽ( chinchpada road, kalyan-East ) ആധ്യാത്മിക പ്രഭാഷണം സംഘടിപ്പിക്കുന്നു .മെയ് 24 ഞായറാഴ്ച്ച വൈകുന്നേരം 7 മണിമുതൽ രാത്രി 8.30വരെ നടക്കുന്ന പരിപാടിയിൽ 'ശാസ്‌താവും കലിയുഗവരദൻ അയ്യപ്പനും ' എന്ന വിഷയത്തിൽ പ്രൊഫ.സരിത അയ്യർ സംസാരിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ അയ്യപ്പവിശ്വാസികളേയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു .