സൂറത്ത് കേരള കലാസമിതി ബാലസാഹിത്യ ശില്പശാല

സൂറത്ത് കേരള കലാസമിതി ബാലസാഹിത്യ ശില്പശാല

 അഹമ്മദാബാദ് :മത്സരമല്ല അവസരമാണ് പ്രതിഭാധനരായ കുട്ടികൾക്ക് ലഭ്യമാക്കേണ്ടത് എന്നും അതിന് ഇത്തരം പ്രതിഭാ സംഗമങ്ങളും ശില്പശാലകളും ഉപയുക്തമാകുമെന്നും,കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ.

സൂറത്ത് കേരള കലാ സമിതി ആലുവ SOS കുട്ടികളുടെ ഗ്രാമത്തിൽ നടത്തിയ സർഗ്ഗ സമീക്ഷ -ബാലസാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പായിപ്ര. SOS ഡയറക്ടർ സവിത അധ്യക്ഷത വഹിച്ചു. സൂറത്ത് കേരള കലാസമിതി പ്രസിഡൻറ് സുരേഷ്.പി.നായർ മുഖ്യാതിഥി ആയിരുന്നു. പ്രവാസി കഥാകൃത്ത് പോയാലി  സക്കീർ ഹുസൈൻ,എഴുത്തുകാരി പ്രശാന്തി ചൊവ്വര, സംഗീതസംവിധായകൻ ശ്രീറാം സുശീൽ, ആർട്ടിസ്റ്റ് V. C. വാസുദേവൻ എന്നിവർ ക്ലാസുകൾ നയിച്ചു. ശില്പശാലയിൽ   മികവ് പുലർത്തിയ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള സാക്ഷ്യപത്രവും പുസ്തക പാരിതോഷികവും  മരിയ ജോസിന് സമ്മാനിച്ചുകൊണ്ട്  പായിപ്ര രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്‌തു.