Malayali Samajam
ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ലോക വനിതാ ദിനം ആഘോഷിച്ചു
മുംബൈ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ വനിത വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം ആഘോഷിച്ചു. കൈരളി ഹാളിൽ വച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു .
കോളേജ് അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ ഡോ. ജയശ്രീ സതീഷ് മേനോൻ മുഖ്യാതിഥി ആയിരുന്നു. അധ്യാപികയും മലയാളം മിഷൻ കല്യാൺ സോൺ കോ-ഓർഡിനേറ്ററുമായ സിന്ധു നായർ വിശിഷ്ടാഥിയായിരുന്നു. ചടങ്ങിൽവെച്ച് ഉല്ലാസ് നഗറിലെ വിവിധ സഘടനകളുടെ വനിതാ വിഭാഗം സാരഥികളെയും അസോസിയേഷൻ്റെ മലയാളം മിഷൻ അധ്യാപികമാരെയും പ്രമുഖ സാംസ്കാരിക പ്രവർത്തകരേയും ആദരിച്ചു. ശാലിനി അനിൽ, സജിത നാരായണൻ എന്നിവർ അവതാരകർ ആയിരുന്നു. വനിതാ വിഭാഗം ട്രഷറർ ശോഭ പിള്ള നന്ദിപറഞ്ഞു .
അസ്സോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധകലാപരിപാടികൾ നടന്നു.

