വിശ്വമംഗല്യസഭയുടെ 'സപ്തമാതൃകാ സമ്മാൻ ' നർത്തകി രാധികാ പ്രേമാനന്ദൻ നായർക്ക്

മുംബൈ: നാഗ്‌പൂർ കേന്ദ്രമാക്കി ആഗോളതലത്തിൽ അമ്മമാരുടെ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'വിശ്വമംഗല്യ സഭ' യുടെ 'സപ്തമാതൃകാ സമ്മാൻ ' പുരസ്‌ക്കാരത്തിന് മുംബൈയിലെ പ്രമുഖ നർത്തകി രാധികാപ്രേമാനന്ദൻ നായർ അർഹയായി.വിശ്വമംഗല്യ സഭയുടെ കൊങ്കൺ പ്രാന്ത് (ഖോപ്പോളി )വിഭാഗമാണ് കലാ വിഭാഗത്തിലെ മികച്ചസംഭാവനകൾ പരിഗണിച്ച് രാധികാനായരെ പുരസ്‌കാരം നൽകി ആദരിച്ചത് .

ലോകപ്രശസ്‌ത നൃത്യകലാപഠന - ഗവേഷണ കേന്ദ്രമായ നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിൽ പ്രൊഫെസ്സർ ആയ രാധിക നായർ ഡോംബിവ്‌ലി നിവാസിയാണ്. ഭരതനാട്യത്തിൽ മാസ്റ്റർബിരുദവും.മുംബൈ സർവകലാശാലയിൽ നിന്ന് കമ്പേരിറ്റിവ് മിത്തോളജി(Comparative mithology), ഡാൻസ് ആൻഡ് ഫിറ്റ്നസ് (Dance and Fitness) എന്നീവിഷയങ്ങളിൽ ബിരുദാനന്തരബിരുദവും ,സംസ്‌കൃതത്തിൽ ഡിപ്ലോമയും നേടിയ രാധികാനായർ മോഹിനിയാട്ടം,കഥകളിഎന്നിവയിലും നൃത്ത സംവിധായിക ,നട്ടുവനാർ,വൊക്കലിസ്റ്റ് എന്നീനിലകളിലും പ്രശസ്തയാണ്. ഡോംബിവ്‌ലിയിൽ 'ഭരതകലാലയം' എന്നപേരിൽ സ്വന്തമായൊരു നൃത്യപഠനകേന്ദ്രം നടത്തിവരുന്നുമുണ്ട്.