കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു

കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച്  അച്ഛനും മകളും മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരണപ്പെട്ടു . തമിഴ്‌നാട് സ്വദേശികളായ സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നും എറണാകുളം ആലുവയിലേക്ക് വരികയായിരുന്ന കാറാണ് പത്തനംതിട്ടയിൽ വെച്ച് ലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ നിലവിൽ തമിഴ്‌നാട്ടിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ച ജനനിയുടെ സഹോരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പ്രണവ് നിലവിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.