അച്ചു ഉമ്മനെതിരെ അധിക്ഷേപം : നന്ദകുമാർ കൊളത്താപ്പിള്ളിയെ IHRD അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്തുനിന്ന് പുറത്താക്കി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളും ചാണ്ടി ഉമ്മൻ എംഎൽഎയുടെ സഹോദരിയുമായി അച്ചു ഉമ്മനെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി (IHRD) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാഅച്ചു ഉമ്മനെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി (IHRD) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്തുനിന്ന് പുറത്താക്കി . ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച കർശന നടപടിയെടുത്തത്. നന്ദകുമാറിനെ മാറ്റിയ സ്ഥാനത്തേക്ക് മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി.സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ വിരമിച്ച നന്ദകുമാർ കൊളത്താപ്പിള്ളിയെ മുൻ എൽഡിഎഫ് സർക്കാരാണ് ഐഎച്ച്ആർഡിയിലെ ഉന്നത പദവിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. ഇടത് അനുകൂല സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്ന ഇയാൾ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലമായിരുന്ന 2023-ൽ ഫേസ്ബുക്കിലൂടെ അച്ചു ഉമ്മനെ വ്യക്തിപരമായി അധിക്ഷേപിച്ച് മോശം പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു.