കടലിനെ അറിയാവുന്നവരാകണം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് ഫാ. യൂജിന്‍ പെരേര

കടലിനെ അറിയാവുന്നവരാകണം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ ലത്തീന്‍ സഭ എതിര്‍പ്പറിയിച്ചതിന് പിന്നാലെ അനുനയനീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി. എന്നാല്‍ സഭ കടുത്ത നിലപാടു തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ സ്ഥിരം സന്ദര്‍ശനമെന്നാണ് കെ മുരളീധരന്‍ പിന്നീട് പ്രതികരിച്ചത്. ഇതെന്റെ നിയോജക മണ്ഡലം കൂടിയാണ്. സമുദായിക വിഭാഗങ്ങള്‍ക്ക് അഭിപ്രായം പറയാം. അവരുടെ വോട്ട് മാത്രം മതി എന്ന നിലപാടില്ല. സഭ തന്നോട് പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും അറിയിച്ചില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പോള്‍ ചില കാര്യങ്ങള്‍ വിട്ടുപോയി എന്നുവരാം. അതൊക്കെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ സഭ എതിര്‍പ്പ് ഉന്നയിച്ചുവെന്നാണ് സൂചന. കടലിനെ അറിയാവുന്നവരാകണം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.