‘ജസ്റ്റിസ് ഫോർ CPM’: എകെജി സെൻ്ററിൽ പ്ലക്കാർഡുമായി ഒറ്റയാൾ പ്രതിഷേധം

തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിന് മുന്നിൽ ഞായറാഴ്ച രാവിലെ നാടകീയ സംഭവങ്ങൾ. പത്തനംതിട്ട ലോക്കൽ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ടെത്തിയ ഒരാൾ ‘ജസ്റ്റിസ് ഫോർ സിപിഎം’, ‘ജസ്റ്റിസ് ഫോർ മി’ എന്നീ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചത് പാർട്ടി കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഏറെനേരം എകെജി സെന്ററിന് മുന്നിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇയാൾ പ്രതിഷേധം തുടർന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഇപി ജയരാജൻ സ്ഥലത്തെത്തുകയായിരുന്നു. ഇപി ജയരാജൻ നേരിട്ട് ഇടപെട്ട് ഇയാളോട് സംസാരിക്കുകയും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അനുനയിപ്പിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.