കാഫിർ സ്ക്രീൻഷോട്ട് കേസ്: സൈബർ ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യും

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചാരണ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കൾ’ തുടങ്ങിയവയുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.
പ്രചാരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രധാനമായും ഈ സ്ക്രീൻഷോട്ട് ആദ്യം ലഭിച്ചത് ആരിൽ നിന്നാണ്, ഇത് വ്യാപകമായി പ്രചരിപ്പിക്കാൻ നിർദ്ദേശം നൽകിയത് ആര്, സംഘടിതമായി വർഗീയ ചേരിതിരിവുണ്ടാക്കാനും മതവിദ്വേഷം വളർത്താനും നീക്കം നടന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് സംഘം വ്യക്തത തേടുന്നത്: