കെ എസ്‌ ഡി വജ്രപ്രഭ : ആഘോഷ രാവിൽ പ്ളാറ്റിനം ജൂബിലിക്ക് പ്രോജ്ജ്വല സമാപനം

 മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലി(  കെഎസ്‌ ഡി )യുടെ  പ്ളാറ്റിനം ജൂബിലി വർഷത്തിൻ്റെ സമാപനം-  വജ്രപ്രഭ-  കെഡിഎംസി മൈതാനത്ത് പ്രൗഡ ഗംഭീര സദസ്സിനെ സാക്ഷ്യമാക്കി വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെ ആഘോഷപൂർവം നടന്നു.


രണ്ടു ദിവസമായി നടന്ന പരിപാടിയുടെ സമാപനദിവസത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രമുഖ നടൻ അശോകൻ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥികളായി ഡോംബിവ്‌ലി എംഎൽഎ രവീന്ദ്ര ചവാൻ ,കോർപ്പറേറ്റർമാരായ ദീപേഷ് മാത്രേ ,മുകുന്ദ് പെന്റർക്കർ   എന്നിവരും പങ്കെടുത്തു.


സമാജം പ്രസിഡന്റ് ഇപി.വാസു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ  സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു. വയനാട് ദുരന്തബാധിതർക്ക് 30 ലക്ഷം രൂപ ധനസഹായമായി നൽകിയ സമാജം, കലാസാഹിത്യ സാംസ്‌കാരിക മേഖലകളിലെന്നപോലെ സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ രംഗത്തും  സജീവമാണെന്ന് ,ചെയ്‌ത പ്രവർത്തനങ്ങളെ  വിശദീകരിച്ചുകൊണ്ട് ചെയർമാൻ വർഗ്ഗീസ് ഡാനിയൽ സംസാരിച്ചു. അതോടൊപ്പം  സമാജത്തിൻ്റെ വിദ്യാഭ്യാസസ്ഥപാനങ്ങളിലൂടെ  വിദ്യാഭ്യാസ രംഗത്തുണ്ടായ  നേട്ടങ്ങളേയും വിദ്യാർത്ഥികൾക്ക് നൽകിവരുന്ന  തൊഴിലവസരങ്ങളെക്കുറിച്ചും   അദ്ധേഹം  പ്രസംഗത്തിൽ പരാമർശിച്ചു.  പ്രസിഡന്റ് ഇപി വാസു ,മുഖ്യാതിഥി അശോകൻ, രവീന്ദ്ര ചവാൻ ,സമാജം ഫൈനാൻസ് സെക്രട്ടറി ബിനോയ് തോമസ്  തുടങ്ങിയവരും സംസാരിച്ചു. കലാസംസ്‌കാരിക വിഭാഗം സെക്രട്ടറി സുരേഷ്ബാബു .കെ.കെ .നന്ദിപറഞ്ഞു . ആർ. നാരായണൻ കുട്ടി, പ്രസാദ് ഷൊറണ്ണൂർ ,ജ്യോത്സന ഗോകുൽദാസ് എന്നിവർ അവതാരകരായിരുന്നു .


 സമാജം അംഗങ്ങളുടെ  വൈവിധ്യമാർന്ന കലാപ്രകടനങ്ങളും  സദസ്സിനെ ഇളക്കിമറിച്ച പ്രശസ്‌ത പിന്നണിഗായകൻ  അൻവർ സാദത്തും സംഘവും അവതരിപ്പിച്ച സംഗീത നിശയും ടിവി-താരങ്ങൾ അണി നിരന്ന ഹാസ്യപരിപാടിയും  പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തി അവിസ്‌മരണീയമാക്കി.

https://www.worldm.news/malayali-samajam/kerala-samajam-dombivlis--19847

https://www.worldm.news/malayali-samajam/kerala-samajam-dombivli--19827