'കാട്ടാളൻ’ മെയ് 28-ന് തിയേറ്ററുകളിലെത്തും: നായകൻ -ആന്റണി വർഗീസ് പെപ്പെ

'കാട്ടാളൻ’  മെയ് 28-ന് തിയേറ്ററുകളിലെത്തും: നായകൻ -ആന്റണി വർഗീസ് പെപ്പെ

ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഈദ് റിലീസായി മെയ് 28-ന് തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ആന്റണി വർഗീസിന്റെ മാസ് ലുക്കിലുള്ള ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.ആനക്കൊമ്പ് കള്ളക്കടത്തും പ്രതികാരവും പ്രമേയമാകുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ദൃശ്യവിസ്മയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഎഫ്എക്സിന് പകരം യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ‘ഓങ്-ബാക്ക് 2’, ‘ബാഹുബലി-2’, ‘ജവാൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ലോകപ്രശസ്ത സ്റ്റണ്ട് മാസ്റ്റർ കെച്ച കെംബഡികെയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.‘കെ.ജി.എഫ്’, ‘മാർക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം രവി ബസ്രൂർ ഒരിക്കൽ കൂടി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സുമായി കൈകോർക്കുന്നു. ട്രെയിലറിലെ ജംഗീൾ, വൈൽഡ്, ഓഷ്യൻ ബീസ്റ്റ് തീമുകൾ ഇതിനോടകം വൈറലാണ്. കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും ചിത്രത്തിനായി സംഗീതമൊരുക്കുന്നുണ്ട്. ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ് തുടങ്ങി വലിയൊരു പാൻ-ഇന്ത്യൻ താരനിര തന്നെയുണ്ട്. രചന പോൾ ജോർജ്ജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർക്കൊപ്പം സംഭാഷണം ഒരുക്കുന്നത് പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ. ആണ്. ഹോംബാലെ ഫിലിംസ് (കർണാടക), ഫാർസ് ഫിലിംസ് (ഓവർസീസ്) എന്നിങ്ങനെ മുൻനിര വിതരണക്കാരാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.