മിൽമ പാലിന് നാല് രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു: ജൂൺ 1 മുതൽ പ്രാബല്യത്തിൽ

മിൽമ പാലിന്  നാല് രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു: ജൂൺ 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം :സംസ്ഥാനത്ത് മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വരും ജൂൺ മാസം ഒന്നാം തീയതി മുതൽ പുതിയ വില വർദ്ധനവ് പ്രാബല്യത്തിൽ വരും.

വർദ്ധിപ്പിക്കുന്ന നാല് രൂപയിൽ 3.35 രൂപയും നേരിട്ട് കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് ഈ വില ക്രമീകരണമെന്ന് മിൽമ അധികൃതർ വ്യക്തമാക്കി. പാലിന് പുറമെ വിവിധ മിൽമ പാൽ ഉത്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.