Keralam
വൈദ്യുതി തടസ്സo മെയ് 25 വരെ

കോഴിക്കോട് : സംസ്ഥാനത്തെ നാല് വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മെയ് 25 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരിക. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടുള്ള 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിന് തകരാർ സംഭവിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. മേയ് 12 മുതൽ ആരംഭിച്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഒരാഴ്ച്ച സമയം വേണ്ടി വരുമെന്നായിരുന്നു പവർഗ്രിഡ് കോർപ്പറേഷൻ ആദ്യം അറിയിച്ചിരുന്നത്.