Keralam
പി എസ് രാജൻ നിര്യാതനായി

മുംബൈ /തൃശൂർ : മുംബൈ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റും മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥ നുമായ പി എസ് രാജൻ (65) തൃശൂർ വടക്കാഞ്ചേരി മങ്ങാട് വച്ച് നടന്ന റോഡപകടത്തെ തുടർന്നു നിര്യാതനായി .എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം പടിഞ്ഞാറേക്കര,പുളിയൻകൊട്ട് വീട്ടിൽ പരേതരായ ശങ്കരനാരായണൻ നായർ ദേവകി അമ്മ ദമ്പതികളുടെ മകനാണ് .വാസയ് വെസ്റ്റ്, സ്റ്റെല്ല മണികണ്ഠ അപ്പാർട്മെന്റിലിയാരുന്നു താമസം. ഭാര്യ :ഇന്ദുരാജൻ, മക്കൾ :ദേവിക രാജൻ, ഗോപിക രാജൻ, മരുമകൻ : ശ്രീഹരി.സംസ്കാരചടങ്ങുകൾ വീട്ടുവിളപ്പിൽ നടക്കും.
പി എസ് രാജൻ്റെ നിര്യാണത്തിൽ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം കമ്മിറ്റിയും മുംബൈയിലെ സുഹൃത്തുക്കളും അനുശോചിച്ചു .