സർക്കാരിന് തിരിച്ചടി: പോലീസ് അസോസിയേഷൻ ഭാരവാഹികളുടെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: പോലീസ് അസോസിയേഷൻ ഭാരവാഹികളെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിലെ ജീവനക്കാർ ഉൾപ്പെടെ 25 പേരുടെ സ്ഥലംമാറ്റ ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പൂർണ്ണമായി സ്റ്റേ ചെയ്തു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച ആദ്യത്തെ പ്രധാന നടപടികളിലൊന്നായിരുന്നു ഈ കൂട്ടസ്ഥലംമാറ്റം.
എന്നാൽ, ഇടത് സംഘടനയുടെ പ്രസിഡന്റ്പ്രശാന്തിന്റെ ഉള്‍പ്പെടെ സ്ഥലംമാറ്റത്തില്‍ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിൽ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റി പുതിയ ഉത്തരവിറങ്ങിയത്. ഈ ഉത്തരവിനെതിരെ സ്ഥലംമാറ്റപ്പെട്ടവരിൽ നാല് പേർ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഹർജി വിശദമായി പരിശോധിച്ച ട്രിബ്യൂണൽ 25 ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ് പൂർണ്ണമായി സ്റ്റേ ചെയ്യുകയായിരുന്നു.