"എന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി.ശിവൻകുട്ടി തിരുത്തണം"; ആര്യ രാജേന്ദ്രൻ

 "എന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി.ശിവൻകുട്ടി തിരുത്തണം";  ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം:സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റിൽ തനിക്കെതിരെ ഉയർന്ന രൂക്ഷമായ പരാമർശങ്ങളിൽ വി. ശിവൻകുട്ടിക്കെതിരെ ആര്യ രാജേന്ദ്രൻ. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശിവൻകുട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം നടത്തിയ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും ആര്യ വ്യക്തമാക്കി.ജില്ലാ സെക്രട്ടേറിയറ്റിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ മാധ്യമങ്ങളിൽ വാർത്തയായ സാഹചര്യത്തിൽ വി. ശിവൻകുട്ടി തന്നെ അത് തിരുത്തി വിശദീകരിക്കണമെന്ന് ആര്യ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കൾ പാർട്ടിയിലെ പുതിയ തലമുറയോട് ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന് ആര്യ ചോദിച്ചു. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആര്യ രാജേന്ദ്രനെതിരെ ശിവൻകുട്ടി ആഞ്ഞടിച്ചത്.