"ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാo" : വി.മുരളീധരന്‍

"ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാo" : വി.മുരളീധരന്‍

തിരുവനന്തപുരം: ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സഭയില്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും, ബാക്കിയുള്ളവര്‍ കപട പ്രതിപക്ഷമാണെന്നൊക്കെ സഭാ നടപടികള്‍ തുടങ്ങി കഴിയുമ്പോള്‍  കാണാം. ഇത്രയും നാളും ഇവര്‍ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു. ഇനി ഏതായാലും നടക്കില്ല. ഞങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി നാടിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും'- വി മുരളീധരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ  കേരളചരിത്രത്തിൽ ആദ്യമായാണ്  മൂന്നുമണ്ഡലങ്ങളിൽ  ബിജെപി ജയിക്കുന്നത് .വി.മുരളീധരൻ്റെ മണ്ഡലമായ കഴക്കൂട്ടത്തും,ചാത്തനൂരിലും നേമത്തുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.